Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്

evisionnews

കാസര്‍കോട് (www.evisionnews.in): ബസ് കാത്തിരിക്കുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. 

ബേങ്കത്തടുക്കയിലെ ബസ്സ്റ്റാന്റില്‍ നില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. കൈപിടിച്ച് വലിക്കുകയായിരുന്നുവത്രെ. വിദ്യാര്‍ത്ഥിനി ബഹളം വെച്ചപ്പോള്‍ ആളുകള്‍ ഓടിക്കൂടിയതോടെ യുവാവ് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.


Keywords: Kasaragod-bus-manahani-man-case

Post a Comment

0 Comments

Top Post Ad

Below Post Ad