ഹൈദരാബാദ്:(www.evisionnews.in) ആന്ധ്രാപ്രദേശിൽ കിഴക്കൻ ഗോദാവരയിയിൽ വാൻ നദിയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. മരിച്ചവരിൽ ഏഴു കുട്ടികളും എട്ടു സ്ത്രീകളും ഉൾപ്പെടുന്നു. രക്ഷപ്പെട്ട 12 വയസുള്ള കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കൻ ഗോദാവരിയിലെ രാജമുന്ത്രിക്ക് സമീപം പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം നടന്നത്. തിരുപ്പതിയിൽ നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം 30 അടി താഴ്ചയുള്ള ദൗലേശ്വരം അണക്കെട്ടിലേക്ക് മറിയുകയായിരുന്നു.
വിശാഖപട്ടണത്തെ അച്യുതപുരം സ്വദേശികളാണ് അപകടത്തിൽപെട്ടവർ എന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം നടന്നു വരികയാണ്.
keywords:andhra-bus-accident-killed-river

Post a Comment
0 Comments