Type Here to Get Search Results !

Bottom Ad

ബീച്ച് റോഡിലെ ടാറിംഗ് ഉദ്ഘാടനത്തിന് മുമ്പെ തകര്‍ന്നു

evisionnews



നെല്ലിക്കുന്ന്: (www.evisionnews.in) നെല്ലിക്കുന്ന് ബിച്ച് റോഡിലെ മെക്കഡം റോഡ് ഉദ്ഘാടനത്തിന് മുമ്പെ തകര്‍ന്നു തുടങ്ങി. 15 ദിവസം മുമ്പാണ് രണ്ട് കോടി രൂപ ചിലവില്‍ ബീച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും കരാറുകള്‍ക്ക് അഴിമതി കാണിക്കാന്‍ വേണ്ടിയാണ് വേഗത്തില്‍ പണിപൂര്‍ത്തിയാക്കിതെന്നും മെക്കഡം റോഡിന് സാധാരണ റോഡിന്റെ നിലവാരം പോലുമില്ലെന്നും നാട്ടുക്കാര്‍ ആരോപിക്കുന്നു. റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിഡബ്ലൂഡി റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുക്കാര്‍. എന്നാല്‍ റോഡിന്റെ പണി പൂര്‍ത്തിയായിട്ടില്ലെന്നും എന്തെങ്കിലും അപാകതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.

Keywords: nellikunnu-mekkadam-road-broke-before-inauguration 





Post a Comment

0 Comments

Top Post Ad

Below Post Ad