Type Here to Get Search Results !

Bottom Ad

എ ടി എം കാര്‍ഡ് തട്ടിപ്പ്: കാഞ്ഞങ്ങാട് സ്വദേശിയെ പിടികൂടാന്‍ പോലീസ് സി ബി ഐയുടെ സഹായം തേടി


evisionnews

കാഞ്ഞങ്ങാട്:(www.evisionnews.in) ഉപഭോക്താവിന്റെ എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോര്‍ത്തിയശേഷം വ്യാജ കാര്‍ഡുണ്ടാക്കി പണം കവര്‍ന്നടെുക്കുന്ന അന്താരാഷ്ട്ര ബന്ധമുള്ള സംഘത്തിന്റെ സൂത്രധാരനായ ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഫഹദിനെ വലയിലാക്കാന്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സി ബി ഐയുടെ സഹായം തേടി. നേപ്പാളിലും ദുബായിയിലും മാറി മാറി കഴിയുന്ന ഫഹദിനെ പിടികൂടാന്‍ ഇന്റര്‍പോളിനെ നിയോഗിക്കുന്നതിന് വേണ്ടിയാണ് പോലീസ് സി ബി ഐ സഹായം തേടിയത്. സി ബി ഐയാണ് ഇന്റര്‍പോളിനെ സമീപിക്കേണ്ടത്.
ഇത് സംബന്ധിച്ച് സി ബി ഐക്ക് റിപ്പോര്‍ട്ട്‌ നല്‍കിയതായി കേസ് അന്വേഷിക്കുന്ന ആലപ്പുഴ ഡിവൈഎസ്പി കെ.എഫ് ലാല്‍ജി പറഞ്ഞു.ബാംഗളൂരില്‍ അടക്കം നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ട ഫഹദ് നേപ്പാളിലേക്ക് കടക്കുകയും അവിടെവച്ച് വിവാഹിതനായശേഷം നേപ്പാള്‍ പാസ്‌പോര്‍ട്ട് സമ്പാദിച്ച് ദുബായിയിലേക്ക് കടക്കുകയുമായിരുന്നു .ദുബായില്‍ കമ്പനി ജീവനക്കാരനായ ഫഹദ് അവിടെയും ഇത്തരത്തില്‍ തട്ടിപ്പു നടത്തിവരുകയാണന്നാണ് പോലീസിനു കിട്ടിയ വിവരം.ഫഹദിനെ അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു.എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ചോര്‍ത്തി വ്യാജ കാര്‍ഡ് നിര്‍മിച്ച് പണം കവര്‍ന്ന സംഭവത്തിലെ അറസ്റ്റ് രാജ്യത്ത് തന്നെ ഇതാദ്യമാണന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതേസമയം കേസില്‍ പോലീസ് അറസ്റ്റു ചെയ്ത റിസോര്‍ട്ട് ജീവനക്കാരനായ യുവാവിനെ റിമാന്‍ഡ് ചെയ്തു.ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിൽല്‍ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്ന ചാലക്കുടി വാലകുളം കരിപ്പായി വീട്ടില്‍ ജിന്റോ ജോയിയെ (30) ആണ് ആലപ്പുഴ കോടതി റിമാന്‍ഡ് ചെയ്തത്.

Keywords :ATM-CBI-Police-Robbery-Nepal-Dubai

Post a Comment

0 Comments

Top Post Ad

Below Post Ad