കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ട് വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട മൂന്നംസംഘം അറസ്റ്റിലായി. ഉപ്പള സന്തോടിയിലെ ഓട്ടോ ഡ്രൈവര്‍ അബൂബക്കര്‍ സിദ്ദീഖ് (20), ബായാര്‍ പദവ് കോളനി ഹൗസില്‍ മുസമ്മില്‍ (19), പൈവളിഗെ ചെറുഗോളി ആയിഷ മന്‍സിലില്‍ അബ്ദുള്‍ നാസര്‍ (20) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
മഞ്ചേശ്വരം, കുമ്പള ഭാഗങ്ങളില്‍നിന്ന് രണ്ട് ലക്ഷം രൂപയും സ്വര്‍ണവും കവര്‍ച്ചചെയ്ത കേസില്‍ ഇവരെ അറസ്റ്റ്‌ചെയ്തിരുന്നതായി പോലീസ് പറയുന്നു. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഇവര്‍ കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയിരുന്നു. ഇതിന് ശേഷം കര്‍ണാടകയിലെ വിവിധഭാഗങ്ങളില്‍ പട്ടാപ്പകല്‍ വീട്ടുകളില്‍ കവര്‍ച്ച നടത്തി. കര്‍ണാടക പോലീസ് തിരയുന്നതിനിടയില്‍ ഇവര്‍ കാസര്‍കോട്ടേക്ക് മുങ്ങുകയായിരുന്നു.
തുടര്‍ന്ന് കര്‍ണാടക പോലീസ് കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് വിവരം കൈമാറുകയായിരുന്നു. കാസര്‍കോട്ട് വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടാണ് ഇവിടെയെത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു. എസ്.ഐ. ഫിലിപ്പ് തോമസ്, നാരായണന്‍ നായര്‍, സി.കെ.ബാലകൃഷ്ണന്‍, ലക്ഷ്മി നാരായണന്‍, കെ.ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കര്ണാടക പോലീസിന് കൈമാറി.
Ketywords: Kasaragod-news-police-police-chief-karnataka-thief-news-robbery

Post a Comment
0 Comments