Type Here to Get Search Results !

Bottom Ad

മാരകായുധങ്ങളുമായി എട്ടംഗ ക്വട്ടേഷന്‍ സംഘം മംഗലാപുരത്ത് പിടിയില്‍

മംഗലാപുരം (www.evisionnews.in): തോക്കുകളും വാളുകളുമടങ്ങുന്ന മാരകായുധങ്ങളുമായി എട്ടംഗ ക്വട്ടേഷന്‍ സംഘത്തെ മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വാലന്റൈന്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. കൃഷ്ണപുരത്തെ സാഹില്‍ ഇസ്മാഈല്‍ (20), ബസവാങ്ങാടി സ്വദേശി ശ്രിനിവാസ് (40), ഹലെങ്കാടിയിലെ സുസാന്‍ (18), അബ്ദുല്‍ റഊഫ്(20), പനമ്പൂരിലെ അനീസ് (18), കുത്താറിലെ സൂഹൈല്‍ (20), മഹേന്ദ്ര (35), ശറവണ (30) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ വാഹനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് വാളുകള്‍, ഒരു കള്ളത്തോക്ക്, 16മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

ബൈക്കംപാടി ഇലക്ട്രോഡ് ഫാക്ടറിക്ക് സമീപത്തുകൂടി മാരകായുധങ്ങളുമായി കൊലപാതക സംഘം കടുന്നുപോകുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഉള്ളാള്‍ സ്വദേശിയായ ഇല്യാസ് എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തവെയാണ് സംഘം പിടിയിലായതെന്ന് പോലിസ് പറഞ്ഞു. ഗൂണ്ടാനിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ച് ഈയിടെ ജയില്‍ മോചിതനായവനാണ് ഇല്യാസെന്നും പോലീസ് പറഞ്ഞു. ഇപ്പോള്‍ പിടിയിലായവരില്‍ പലരും കൊലക്കേസിലടക്കം പ്രതികളാണത്രെ. എട്ടു പേരെയും കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പാനമ്പൂര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.



Keywords: manglore-news-arrst-police-murder-attempt

Post a Comment

0 Comments

Top Post Ad

Below Post Ad