തളങ്കര: (www.evisoinnews.in)വര്‍ഗ്ഗീയതയ്‌ക്കെതിരെ മതേതര കേരളം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന യുവ കേരള യാത്ര വിജയിപ്പിക്കാന്‍ കാസര്‍കോട് മുനിസിപ്പല്‍ 27 ാം വാര്‍ഡ് തളങ്കര കണ്ടത്തില്‍ മുസ്ലീം യൂത്ത്‌ലീഗ് ശാഖ യോഗം തീരുമാനിച്ചു. പ്രചരണാര്‍ത്ഥം വിവിധ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. പ്രസിഡന്റ് നൗഫല്‍ തായല്‍ അദ്ധ്യക്ഷത വഹിച്ചു. ത്വല്‍ഹത്ത് , അനസ് കണ്ടത്തില്‍ , സുബൈര്‍ , ഷബീര്‍ , സലീം പ്രസംഗിച്ചു. സെക്രട്ടറി സിദ്ദീഖ് ചക്കര സ്വാഗതവും ട്രഷറര്‍ ഹാരിസ് നന്ദിയും പറഞ്ഞു.
keywords : kasaragod-youth-league-keral-yathra-win-thalangara

Post a Comment
0 Comments