കാഞ്ഞങ്ങാട്: (www.evisionnews.in) കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലെ വാട്‌സ്ആപ്പ് കൂട്ടായ്മയായ 'നമ്മുടെ നാട് ' കൂളിയാട് ഗവ: ഹൈസ്‌കൂളിന് വാട്ടര്‍ കൂളര്‍ നല്‍കി.
കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യു.രാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എ.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി മുഖ്യാതിഥിയായിരുന്നു.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ടി.വി.നാരായണന്‍ മാസ്റ്റര്‍ കൂളര്‍ ഏറ്റ് വാങ്ങി. പി.ടി.എ വൈസ്.പ്രസിഡണ്ട് ബാലകൃഷ്ണന്‍, ഫൈസല്‍ കാക്കടവ്, ജാബിര്‍ ഹുദവി, യൂനുസ് ഫൈസി, യൂസുഫ് ആമത്തല എന്നിവര്‍ സംബന്ധിച്ചു.
നമ്മുടെ നാട് ഫേസ്ബുക്കിന്റെ ഉദ്ഘാടനം അറഫാത്ത് ചെറുവത്തൂര്‍ നിര്‍വ്വഹിച്ചു.
Keywords: School, water cooler, Whatsapp koottaima, Kayyur, Cheemeni, west Eleri

Post a Comment
0 Comments