മനുഷ്യശരീരത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറെന്ന കൊലയാളിയെ ഓര്‍മ്മിപ്പിച്ച് ഇന്ന് ലോക കാന്‍സര്‍ ദിനം. ഓരോ വര്‍ഷവും 40,000 പുതിയ കാന്‍സര്‍ രോഗികളുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. മരണ നിരക്ക് ഉയരുമ്പോഴും, വേദനയില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവരുടെ പുഞ്ചിരിയില്‍ നോട്ട് ബിയോണ്ട് അസ് എന്ന കാന്‍സര്‍ ബോധവത്കരണ തീം തിളങ്ങി തന്നെ നില്‍ക്കുന്നു.
കാന്‍സര്‍ ഒരു കൊലയാളിയാണ്. പതിയെ മനുഷ്യശരീരം കാര്‍ന്നു തിന്നുന്ന കൊലയാളി. കടുത്ത വേദനയില്‍ നിന്ന് മോചനം ആഗ്രഹിക്കുന്ന രോഗികളുടെ എണ്ണം വര്‍ഷം തോറും കൂടിവരുന്നു. ബോധവത്കരണവും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുമ്പോഴും കൊലയാളിക്കരങ്ങളില്‍ നിന്ന് മോചനം അകലെ എന്നാവര്‍ത്തിച്ച് കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണവും ഏറുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 80ലക്ഷം പേര്‍ കാന്‍സര്‍ മൂലം മരണമടയുന്നു. ഇന്ത്യയില്‍ മാത്രം 7ലക്ഷം പേര്‍ മരണപ്പെടുന്നുണ്ട്. ലോകത്തെ ആകെ മരണസംഖ്യയുടെ 8.76 ശതമാനം വരും ഇത്. തിരുവനന്തപുരം ആര്‍സിസി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്തും മരണസംഖ്യ കൂടിവരുന്നു.
ഇതില്‍ 22 ശതമാനം പേരും തിരുവനന്തപുരം ജില്ലയിലാണ്. പ്രതിവര്‍ഷം 40,000 പേര്‍ക്കാണ് പുതുതായി കേരളത്തില്‍ രോഗം സ്ഥിരീകരിക്കുന്നത്. കണക്കുകള്‍ ഇങ്ങനെ ഭീതിദമാം വിധം കൂടുമ്പോഴും വേദന തിന്നുന്നവര്‍ക്ക് ആശ്വാസവും, തണലുമാണ് നോട്ട് ബിയോണ്ട് അസ് എന്ന തീമിലൂടെയുള്ള ബോധവത്കരണം.
ശ്രദ്ധിച്ചാല്‍ നിയന്ത്രിക്കാവുന്നതാണ് കാന്‍സറെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പുകവലിയും, മദ്യപാനവുമാണ് പ്രധാനരോഗ കാരണം. തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ എളുപ്പം സാധിക്കും.
രോഗത്തെക്കുറിച്ചുള്ള അജ്ഞത നീക്കുകയാണ് നോട്ട് ബിയോണ്ട് അസ് ആദ്യം ചെയ്യുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും, രോഗം നേരത്തെ കണ്ടെത്തലും, പോഷകാഹാരം ലഭ്യമാക്കലും അടക്കമുള്ളവ കാന്‍സറിനെ തടഞ്ഞു നിര്‍ത്തും. ഒരല്‍പം ശ്രദ്ധിച്ചാല്‍ കാന്‍സറെന്ന കൊലയാളിയെ നമുക്ക് വരുതിക്ക് നിര്‍ത്താം.
Keywords: world cancer day, killer, escape, trivandrum, drugging and smoking, evisionnews, essay, note beyond us
Keywords: world cancer day, killer, escape, trivandrum, drugging and smoking, evisionnews, essay, note beyond us
Post a Comment
0 Comments