ചെര്‍ക്കള: (www.evisionnews.in)പൊലിസെന്ന് പറഞ്ഞ് കബളിപ്പിച്ച് വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്ന് കാര്‍ തട്ടിയെടുത്തു. ചെര്‍ക്കളയില്‍ ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുയിരുന്നു സംഭവം. കോട്ടൂര്‍ സിദ്ദീഖിന്റെ മകന്‍ ശിഫാറത്ത് ഓടിച്ചിരുന്ന സ്വഫ്റ്റ് കാര്‍ പൊലിസിന്റെ യൂണിഫോം ധരിച്ചെത്തിയ ആള്‍ പിടിച്ചുവാങ്ങുകയായിരുന്നു. ലൈസന്‍സില്ലാതെയാണ് വണ്ടിയോടിക്കുന്നതെന്നും മൊബൈലില്‍ സംസാരിക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് കാര്‍ തട്ടിയെടുത്തത്. ഒമ്പതു മണിക്ക് വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനിലെത്തിയാല്‍ വണ്ടി തിരിച്ചുനല്‍കാമെന്നും വാഗ്ദാനം ചെയ്തു.
എന്നാല്‍ രക്ഷിതാവിനെയും കൂടി ഒമ്പതു മണിക്ക സ്റ്റേഷനിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന സംഭവം തിരിച്ചറിയുന്നത്. അടുത്തുള്ള സ്‌റ്റേഷനിലെല്ലാം അന്വേഷിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല. കെ.എല്‍ 14 കെ 1445 എന്ന വെള്ള സ്വഫ്റ്റ് കാറാണ് മോഷണം പോയത്. വിദ്യാനഗര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
keywords : kasaragod-police-fake-car-steal

Post a Comment
0 Comments