കാഞ്ഞങ്ങാട് (www.evisionnews.in): ഹൊസ്ദുര്‍ഗിലെ ഒരുവാഹന സഹകരണ സൊസൈറ്റിയുടെ സീല്‍ പതിക്കുകയോ നമ്പറിടുകയോ ചെയ്യാത്ത പാസ് ബുക്ക് ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്നതായി സൂചന. കോട്ടച്ചേരി ബസ് സ്റ്റാന്റും പരിസരവും കേന്ദ്രീകരിച്ചാണ് ഈ പിരിവ്. സൊസൈറ്റിയുടെ അംഗീകൃത ഏജന്റാണ് ഈ പിരിവിന് പിന്നിലെന്നാണ് അറിയുന്നത്.
സൊസൈറ്റിയുടെ പിഗ്മി കളക്ഷന്‍ ഏജന്റായ യുവാവ് പലര്‍ക്കും നല്‍കിയ പാസ് ബുക്കില്‍ സീല്‍ പതിപ്പിക്കുകയോ നമ്പറിടുകയോ ചെയ്തിട്ടില്ല. ദിവസവും കളക്ഷന്‍ വാങ്ങുന്ന യുവാവ് ആവശ്യക്കാര്‍ പണമാവശ്യപ്പെട്ടാല്‍ സൊസൈറ്റിയുമായി യാതൊരു തരത്തിലും ബന്ധപ്പെടാതെ കണക്കുകള്‍ തിട്ടപ്പെടുത്തുകയും ഒന്നര ശതമാനം പലിശയെടുത്ത് ബാക്കി പണം നല്‍കുകയാണ് പതിവ്. ഈ പലിശയോ നിക്ഷേപമോ സൊസൈറ്റിയില്‍ എത്തുന്നില്ലെന്നാണ് വിവരം. ഒറ്റനമ്പര്‍ ചൂതാട്ടത്തിന് വേണ്ടി ഈ പണം മറിച്ച് നല്‍കുന്നതായും വിവരം പുറത്ത് വന്നിട്ടുണ്ട്.
Keywords: Kasaragod-kanhagad-society-passbook-money-collection

Post a Comment
0 Comments