Type Here to Get Search Results !

Bottom Ad

തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ചില ബ്ലാക്ക്‌മൈല്‍ മാധ്യമങ്ങള്‍ -റഫീഖ് കേളോട്ട്

www.evisionnews.in

കാസര്‍കോട് (www.evisionnews.in): തന്റെ രാഷ്ട്രീയ ഭാവിയെയും മാധ്യമസ്ഥാപനത്തെയും തകര്‍ക്കാനുള്ള ഗൂഢലക്ഷ്യത്തോടെ ചില കേന്ദ്രങ്ങള്‍ തയാറാക്കിയ തിരക്കഥ പ്രകാരമാണ് വ്യാജ മണല്‍പാസ് നിര്‍മാണക്കേസില്‍ തന്നെ കുരുക്കിയതെന്ന് ഇ വിഷന്‍ മാനേജിംങ് ഡയറക്ടര്‍ റഫീഖ് കേളോട്ട് ഏഷ്യാനെറ്റ് കേബിള്‍ വിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാഷ്ട്രീയ ഉദ്യോഗസ്ഥലോബിയും കാസര്‍കോട് ജില്ലയിലെ മൂന്ന് ബ്ലാക്ക് മൈല്‍ മാധ്യമങ്ങളുമാണ് ഇതിന് പിന്നില്‍. വ്യാജമണല്‍ പാസ് കേസില്‍ കൃത്രിമമായ തെളിവുകളാണ് തനിക്കെതിരെ കെട്ടിച്ചമച്ചിട്ടുള്ളത്. തന്റെ ഓഫീസില്‍ മൂന്ന് തവണ പോലീസ് റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വീട്ടില്‍ നിന്നും സീല്‍ കണ്ടെത്തിയെന്ന് പറഞ്ഞാണ് തനിക്കെതിരെ കേസെടുത്തത്. രണ്ടു തവണ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താനാവാതെ മൂന്നാമത്തെ റെയ്ഡില്‍ സീല്‍ കണ്ടെത്തിയെന്ന് പറയുന്നതില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ട്. ഇ വിഷനില്‍ റെയ്ഡ് നടത്തി ഒന്നും കണ്ടെത്തിയില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന പോലീസ് റിപ്പോര്‍ട്ട് അദ്ദേഹം ചാനല്‍ പ്രതിനിധിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

വ്യാജ മണല്‍പാസ് കേസിന്റെ പേരില്‍ പ്രധാനമായും ഇവിഷനെയാണ് ലക്ഷ്യം വെച്ചത്. ഈ കേസില്‍ ഇവിഷന്റെ പേര് ഇവര്‍ വലിച്ചിഴച്ചത് ബോധപൂര്‍വമാണ്. ഇവിഷന്റെ മറ്റു ഡയറക്ടര്‍മാരെ പ്രതികളാക്കാനും ശ്രമം നടന്നു. ഇവിഷനില്‍ നിന്നാണ് മെയില്‍ അയച്ചതെന്നാണ് പ്രചരിപ്പിച്ചത്. മണല്‍ പാസ് പ്രിന്റേജ് സ്ഥാപനവുമായി ഇ വിഷന് ബന്ധമില്ല. താനും ആബിദും തമ്മില്‍ വ്യക്തിപരമായ ബന്ധം ഉണ്ട്. എന്നാല്‍ ഈ ബന്ധത്തെ കേസുമായി യോജിപ്പിച്ചുകൊണ്ട് ചില കേന്ദ്രങ്ങള്‍ കള്ളപ്രചരണം നടത്തുകയായിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് നാട്ടിലുണ്ടായിട്ടും അന്വേഷണത്തിന് വേണ്ടി വിളിക്കുകയോ തന്റെ പേരില്‍ കേസെടുക്കുകയോ ചെയ്തിട്ടില്ല. ഇ വിഷന്‍ ഗള്‍ഫ് എഡിഷനുമായി ബന്ധപ്പെട്ട് ഗള്‍ഫില്‍ പോകുമ്പോള്‍ തന്നെ അറസ്റ്റ് ചെയ്തതില്‍ നിന്ന് തന്നെ ഇ വിഷനെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യം വ്യക്തമാണ്.

 ഫേസ്ബുക്ക് പോസ്റ്റിട്ട് ഒമാനിലാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പറയുന്നത് പച്ചക്കള്ളമാണ്. വേണമെങ്കില്‍ ആര്‍ക്കും എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിക്കാവുന്നതാണ്. പോലിസിന് ഈ കേസില്‍ പ്രത്യേകമായ അജണ്ടയുണ്ടായിരുന്നു. തനിക്കെതിരെ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കൃത്രിമമായി തെളിവുണ്ടാക്കിയാണ് തന്നെ കേസില്‍ അറസ്റ്റ് ചെയ്തത്.

പോലീസ് ലീഗിലെ ചില പ്രമുഖരെയും പ്രതികളാക്കാനുള്ള ശ്രമം നടത്തി. ചില ലീഗ് നേതാക്കളുടെ പേര് പറയാന്‍ ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ തന്നെ നിര്‍ബന്ധിച്ചു. ഏഴ് ദിവസം തന്നെ കസ്റ്റഡിയില്‍ വെച്ച് ഇത് തന്നെയാണ് ആവര്‍ത്തിച്ചു ചോദിച്ചത്. എനിക്ക് സത്യം മാത്രം പറയാനുള്ളതിനാല്‍ ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. രണ്ട് പോലീസുദ്യോഗസ്ഥര്‍ തമ്മിലുള്ള ഈഗോ പ്രശ്‌നത്തില്‍ തന്നെ ബലിയാടാക്കുകയായിരുന്നു. പോലീസ് ഉണ്ടാക്കിയ തിരക്കഥ പൂര്‍ത്തിയാക്കാനാകാതെ പിന്നീട് പിന്തിരിയുകയായുണ്ടായത്.

അന്വേഷണത്തിന്റെ ഭാഗമായി ആത്മീയ ഗ്രന്ഥങ്ങളെ തൊട്ട് സത്യം ചെയ്യാന്‍ പോലീസ് പറഞ്ഞപ്പോള്‍ ഖുറാന്‍ തൊട്ട് സത്യം ചെയ്യാന്‍ തയാറാണെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും എന്നെ നന്നായി അറിയാം. 15വര്‍ഷക്കാലം രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന തനിക്കെതിരെ ആരും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. ഒരു പെറ്റികേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കേസിനെ നിയമപരമായി നേരിടും. ദൈവത്തെ മാത്രമെ ഭയക്കുന്നുള്ളൂ. പാര്‍ട്ടിയിലെ ഒരു ഉന്നതനും തനിക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി റഫീഖ് പറഞ്ഞു.


Keywords: Kasaragod-rafeeq kelot-evisionnews-blackmail-police-inauguration-quran







Post a Comment

0 Comments

Top Post Ad

Below Post Ad