Type Here to Get Search Results !

Bottom Ad

ഭാഷാ സർവകലാശാല സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണം -എംഎസ്എഫ്


കുമ്പള (www.evisionnews.in): സപ്തഭാഷാ സംഗം ഭൂമിയായ മഞ്ചേശ്വരത്ത് ഭാഷാസർവ്വകലാശാല സ്ഥാപിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് എം.എസ്.എഫ് കുമ്പള പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

'വിദ്യാർത്ഥിത്വം ഉയർത്തുക' എന്ന പ്രമേയത്തിൽ കുമ്പള ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി നഗറിൽ വെച്ച് നടത്തിയ സമ്മേളനം വിദ്യാഭ്യാസ ചർച്ചകൾക്ക് വേദിയായി പുതിയ കാലത്ത് ഭാഷാ ശാലകളുടെ പ്രസക്തി വർധിക്കുമ്പോഴും വിദ്യാഭ്യാസ സിലബസുകളിൽ നിന്നും ഭാഷകളെ തഴയുന്ന സമീപനമാണ് നിലനിൽക്കുന്നത്. തുളു ഭാഷക്ക് ലിപി കണ്ടെത്താനുള്ള ശ്രമം നടത്തിയത് അഭിനന്ദനാർഹമാണ്. 

മുസ്ലിം മണ്ഡലം സെക്രട്ടറി എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹ്സിൻ അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി ശിഹാബ് പേരാൽ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂർ, വി.പി. അബ്ദുൾ ഖാദർ ഹാജി, കരീം കുണിയ, എ.കെ. ആരിഫ്, ശാഹുൽ ഹമീദ് ബന്തിയോട്, യൂസഫ് ഉളുവാർ, ഹാഷിം ബമ്പ്രാണ, ഉസാം പള്ളങ്കോട്, സി.ഐ.എ ഹമീദ്, കെ.വി.യൂസഫ്, ഇർഷാദ് മൊഗ്രാൽ, സിദ്ധീഖ് ദണ്ഡഖോളി,കെ.എസ്.സമീർ, ഇബ്രാഹിം മൊഗർ, പി.വൈ.ആസിഫ്, മുഹമ്മദ് കുഞ്ഞി ഉളുവാർ, റഹീം പള്ളം, സവാദ് അംഗഡിമുഗർ, നൗഷാദ് കുമ്പള, അഷ്റഫ് ഉളുവാർ സംസാരിച്ചു.
ഭാരവാഹികൾ: കെ.വി.മുഹ്സിൻ (പ്രസിഡണ്ട്),ശിഹാബ് പേരാൽ (ജനഃ സെക്രട്ടറി), ജംഷീർ മൊഗ്രാൽ (ട്രഷറർ), റിയാസ് പേരാൽ, ശുഹൈബ് കൊടിയമ്മ, രിഫായി ഉളുവാർ, തസ്രീഫ് ബത്തേരി (വൈസ് പ്രസിഡണ്ട്) ഹനീഫ് നിഹാൽ, ഷാക്കിർ എം.എം.കെ,നൻഷീർ മൊഗ്രാൽ (ജോയിൻ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.


Keywords: Kasaragod-language-msf-lipi-kumbla-university-conf-panchayath

Post a Comment

0 Comments

Top Post Ad

Below Post Ad