ബദിയഡുക്ക: (www.evisionnews.in) മാവിനക്കട്ടയില്‍ കാര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബദിയടുക്ക ഗോളിയടുക്കം സ്വദേശി അബ്ബാസിന്റെ മകന്‍ അബ്ദുല്‍ ഖാദറിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട കെ.എല്‍ 14 കെ 5253 നമ്പര്‍ വെള്ള സാന്‍ട്രോ കാര്‍ തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ നുള്ളിപ്പാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Mavinakkatta, Badiadukka, car, Goliyadukkam, Santro car, Nullippadi private hospital

Post a Comment
0 Comments