ദോഹ (www.evisionnews.in): ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക സംഗമവും പുതുതായി നിലവില്‍ വന്ന ജില്ല കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. പ്രവര്‍ത്തക സംഗമം സംസ്ഥാന ഉപദേശക സമിതിയംഗം എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള മുഖ്യാതിഥിയായിരുന്നു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതം പറഞ്ഞു. എംഎ നാസര്‍ കൈതക്കാട് ആമുഖ പ്രസഗം നടത്തി.
ചടങ്ങില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ലുക്മാനുല്‍ ഹകീമിന് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള മണ്ഡലം കമ്മിറ്റിയുടെ മൊമെന്റോയും മുഖ്യാഥിതി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളത്തിനുള്ള മൊമെന്റൊ മൊയ്തീന്‍ ആദൂരും നല്‍കി ആദരിച്ചു. ഉപഹാരങ്ങള്‍ ബഷീര്‍ ചെര്‍ക്കളയും, നൗഫല്‍ മല്ലവും നല്‍കി. കാറഡുക്ക പഞ്ചായത്ത് മുസ്ലിം പ്രസിഡന്റ് ഷാഫി ഹാജിക്കുള്ള ഉപഹാരം ഷാനിഫ് പൈക്കയും നല്‍കി.
ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം പിഎ മഹമൂദ് സാഹിബ് മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ ആദൂരിനു നല്‍കി നിര്‍വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.എസ്. ഉദുമ, ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം, സാദിഖ് പാക്യാര, ശംസുദ്ധീന്‍ ഉദിനൂര്‍ , ഷാഫി ഹാജി ആദൂര്‍, എംടിപി മുഹമ്മദ് കുഞ്ഞി, മുട്ടം മഹമൂദ്, എംവി ബഷീര്‍, കെഎസ് അബ്ദുള്ള, ബഷീര്‍ ചാലകുന്നു, റഫീക്ക് കുന്നില്‍,ഹമീദ് മാന്യ, ഡിഎസ്. അബ്ദുള്ള, മുഹമ്മദ് കുഞ്ഞി കടവത്ത്, അഷ്‌റഫ് പള്ളപാടി, ഹമീദ് അരന്തോട്, ബാവ ആലംപാടി, അലി ചേരൂര്‍ സംസാരിച്ചു.
Keywords: Kasaragod-doha-mandalam-welcome-kmcc-youthleague-vice-inaguration
.jpg)
Post a Comment
0 Comments