കാഞ്ഞങ്ങാട്: (www.evisionnews.in) കാഞ്ഞങ്ങാടിനടുത്ത് കിഴക്കുകരയില്‍ ക്ഷേത്ര ഉത്സവത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. യൂത്ത് കോണ്‍ഗ്രസ് മൂലക്കണ്ടം യൂണിറ്റ് പ്രസിഡണ്ടായ മണികുമാറിനാണ് (26) മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രി കിഴക്കുകര പുള്ളിക്കരിങ്കാളിയമ്മ ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഘാനമേള കാണാനെത്തിയ മണികുമാറിനെ ഒരു സംഘം ആള്‍ക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ യുവാവിനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kanhangad, Youth Congress, Kizakkukara, Moolakkandam unit president

Post a Comment
0 Comments