അഹമ്മദാബാദ്: (www.evisionnews.in) സ്വച്ഛ് ഭാരത് പദ്ധതിക്ക് കീഴില്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കാനിറങ്ങിയ കുട്ടികള്‍ കണ്ടെടുത്തത് ഒരു കോടി രൂപയും സ്വര്‍ണബിസ്‌കറ്റുകളും. 59 ലക്ഷം രൂപ വിലമതിക്കുന്ന 21 സ്വര്‍ണബിസ്‌കറ്റുകളാണ് കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട് കിടന്ന ഒരു ലോക്കറില്‍ നിന്നാണ് കുട്ടികള്‍ പണവും സ്വര്‍ണവും കണ്ടെത്തിയത്.
അഹമ്മദ് ചാന്ദ്‌ഖേഡയിലെ ഒന്‍ജിസി ക്യാംപസിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ‘നിധി’ കണ്ടെത്തിയത്. ഏറെക്കാലമായി ഉപയോഗിക്കാതെ പൊടിപിടിച്ച് കിടന്ന ഒരു ലോക്കറിലായിരുന്നു പണവും 100 ഗ്രാം വീതമുള്ള സ്വര്‍ണബിസ്‌കറ്റുകളും. ബ്രീഫ്‌കെയ്‌സില്‍ ഭദ്രമായി അടച്ച നിലയിലായിരുന്നു ഒരു കോടിയുടെ നോട്ടുകെട്ടുകള്‍.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സംഭവം ആദായനികുതി വകുപ്പിനെ അറിയിച്ചു. വകുപ്പ് അന്വേഷണം ആരംഭിച്ചു.
Keywords: Evisionnews.in, Ahmadabad, Swach Bharath, school area, gold biscuits, one crore, Chandkheda, Ongici campus, box

Post a Comment
0 Comments