Type Here to Get Search Results !

Bottom Ad

കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജ രേഖ ഉദുമ സ്‌കൂളിലേക്ക് യൂത്ത്‌ലീഗ് മാര്‍ച്ച് നടത്തി

ഉദുമ: (www.evisonnews.in)വ്യാജ രേഖയുണ്ടാക്കി ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്തതിന് ക്രിമിനല്‍ കേസില്‍പ്പെട്ട ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരെ അറസ്റ്റു ചെയ്യുക, വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ മുന്‍ എം.എല്‍.എ.യുടെ പങ്ക് അന്വേഷിക്കുക, കലോത്സവ വേദികളെ സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.


evisionnews

ഉദുമ ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ ബേക്കല്‍ പോലീസ് പി. നാരായണന്റെ നേതൃത്വത്തിലുളള പോലീസ് സംഘം തടഞ്ഞു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. കലോത്സവ വേദികളെ തട്ടിപ്പിനുപയോഗിക്കുന്ന അധ്യാപകര്‍ സമൂഹത്തിന് നാണക്കേടാണെന്ന് കെ.ഇ.എ. ബക്കര്‍ പറഞ്ഞു. മുന്‍ എം.എല്‍.എ ഇത്തരം തട്ടിപ്പിന് കൂട്ടുനിന്നത് അപമാനമാണ്. ഈ പ്രശ്‌നത്തില്‍ ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും പാലിക്കുന്ന മൗനം വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അസീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് അങ്കക്കളരി സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ടി.ഡി. കബീര്‍ തെക്കില്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് ഹമീദ് മാങ്ങാട്, ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് പ്രസംഗിച്ചു.

keywords : kasaragod-uduma-fake-documents-school-march

Post a Comment

0 Comments

Top Post Ad

Below Post Ad