നായന്മാർമൂല:(www.evisionnews.in)വിദ്യാർത്ഥിത്വം ഉയർത്തുക എന്ന പ്രമേയം ഉയർത്തിപിടിച്ച് എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുക്യത്തിൽ റാലിയും പൊതു സമ്മേളനവും ഫെബ്രുവരി 6 ന് നായന്മാർമൂല ശിഫാറത്ത് നഗറിൽ വെച്ച് നടക്കും.ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി .കെ.സമദ് പതാക ഉയർത്തും .വൈകിട്ട് 3 മണിക്ക് ചെങ്കള നാലാംമൈൽ ടൌണിൽ നിന്ന് ആരംഭിക്കുന്ന റാലി നായന്മാർമൂലയിൽ സമാപിക്കും,4 മണിക്ക് നടക്കുന്ന സമാപന പൊതു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെർക്കളം അബ്ദുള്ള ഉദ്ഘാടനംചെയ്യും അനസ് എതിർത്തോട് അദ്യക്ഷത വഹിക്കും.സാജിദ് നെടുവന്നുർ പ്രമേയ പ്രഭാഷണവും അൻസാരി തില്ലെങ്കെരി മുഖ്യ പ്രഭാഷണവും നടത്തും മുസ്ലിം ലീഗ് സമസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കന്മാർ സംബന്ധിക്കും
keywords : msf-chengala-panjayath-rally-confernce-february-6-nayanmarmoola

Post a Comment
0 Comments