ചട്ടഞ്ചാല്‍: (www.evisionnews.in)രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മനുഷ്യജാലികയുടെ ജില്ലാതല പരിപാടിയെ വരവേല്‍ക്കാന്‍ ചട്ടഞ്ചാല്‍ ഒരുങ്ങി. ജനുവരി 26ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന പരിപാടിയില്‍ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
ചട്ടഞ്ചാലില്‍ നടന്ന പ്രചരണ കണ്‍വെന്‍ഷന്‍ എസ്.വൈ.എസ് ശാഖാ പ്രസിഡന്റ് സി.എച്ച്. ഖാലിദി ഫൈസി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ട്രഷറര്‍ ടി.ഡി അഹ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ചെര്‍ക്കള മേഖലാ പ്രസിഡന്റ് സി.എം. മൊയ്തീന്‍ ചെര്‍ക്കള പ്രമേയ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ പട്ടുവത്തില്‍ മൊയ്തീന്‍കുട്ടി ഹാജി, ചെറക്കോട് അബ്ദുല്ലക്കുഞ്ഞി ഹാജി, ഹുസൈനാര്‍ തെക്കില്‍, റൗഫ് ബാവിക്കര, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഗഫൂര്‍. ടി.ഡി, ശിഹാബ് നിസാമുദ്ദീന്‍ നഗര്‍, അഹമ്മദ് മല്ലം, അബ്ദുല്‍ ഖാദര്‍ മല്ലം, തുരുത്തി അബ്ദുല്ല, സിറാര്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.വൈ.എസ് സെക്രട്ടറി സിദ്ദീഖ് മങ്ങാടന്‍ സ്വാഗതവും ഖാദര്‍ കണ്ണമ്പിള്ളി നന്ദിയും പറഞ്ഞു.
keywords : kasargod-skssf-manushyajalika-chattanchal-janury

Post a Comment
0 Comments