കാസര്‍കോട്: (www.evisionnews.in) എസ്.കെ.എസ്.എസ്.എഫ് ആതുര സേവന മേഖലയില്‍ നടത്തുന്ന സഹചാരി റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതിനു വേണ്ടി എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഉപഹാരമായി കാസര്‍കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം തിങ്കളാഴ്ച 4 മണിക്ക് ചട്ടഞ്ചാലില്‍ നടക്കുന്ന മനുഷ്യജാലികയില്‍ സമര്‍പിക്കും.
ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കുന്നതോട് കൂടി നിര്‍ധനരായ രോഗികള്‍ക്ക് സഹചാരി റിലീഫ് സെല്ലിന്റെ പ്രയോജനം കൂടുതല്‍ ലഭ്യമാകുമെന്ന് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പറഞ്ഞു.
Keywords: S.K.S.S.F, Ambulance, district committee

Post a Comment
0 Comments