ചെറുവത്തൂര്‍: (www.evisionnews.in) ദേശീയഗെയിംസിന്റെ പ്രചാരണഭാഗമായി ചൊവ്വാഴ്ച രാവിലെ റണ്‍ കേരള റണ്‍ കൂട്ടയോട്ടം നടന്നതിനുപിന്നാലെ അഴിമതി മന്ത്രിമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. റണ്‍ അഴിമതി റണ്‍ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിക്കടവിലാണ് റണ്‍ അഴിമതി റണ്‍ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധന മന്ത്രി കെ.എം.മാണി, സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സരിത നായര്‍ എന്നിവരുടെ മാസ്‌ക് അണിഞ്ഞ് പ്രവര്‍ത്തകര്‍ കൂട്ട ഓട്ടത്തിന് മുന്നിലായി അണിനിരന്നു.
Keywords: DYFI, Run Azhimathi Run, Thrikkarippur block panchayath

Post a Comment
0 Comments