കാഞ്ഞങ്ങാട് (www.evisionnews.in): മൂന്ന് വര്‍ഷം മുമ്പ് മരണപ്പെട്ട സ്ത്രീയുടെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍കട നടത്തിപ്പുകാരിയും ജീവനക്കാരനും തട്ടിപ്പ് നടത്തുന്നതായി പരാതി. റേഷന്‍ കട നടത്തിയിരുന്ന യുവതിക്കും, അവിടത്തെ ജീവനക്കാരനുമെതിരെ ഉപ്പിലിക്കൈ കുണ്ടേന ഹൗസില്‍ കെ ഉണ്ണികൃഷ്ണനാണ് താലൂക്ക് സപ്ലൈ ഓഫീസില്‍ പരാതി നല്‍കിയത്.
ഉണ്ണികൃഷ്ണന്റെ അമ്മയുടെ മാതാവ് പുതുക്കൈ വാഴവളപ്പിലെ ചെമ്മരത്തി 2011 ആഗസ്റ്റ് 10ന് മരിച്ചിരുന്നു. ചെമ്മരത്തിയുടെ പേരില്‍ ഉണ്ടായിരുന്ന റേഷന്‍ കാര്‍ഡ് റേഷന്‍ കടയില്‍ ക്യാന്‍സല്‍ ചെയ്യുന്നതിനായി ഉണ്ണികൃഷ്ണന്‍ ഏല്‍പ്പിച്ചിരുന്നു. ഈ കാര്‍ഡ് ജീവനക്കാരന് റേഷന്‍ കട നടത്തിപ്പുകാരി കൈമാറുകയും ചെയ്തു.
എന്നാല്‍ റേഷന്‍ കാര്‍ഡ് ക്യാന്‍സല്‍ ചെയ്യുന്നതിന് പകരം നടത്തിപ്പുകാരിയും ജീവനക്കാരനും ഈ കാര്‍ഡ് ഉപയോഗിച്ച് 1 രൂപക്കുള്ള 35കിലോ അരിയും മണ്ണണ്ണെയും പഞ്ചസാരയും റേഷന്‍ കടയില്‍ നിന്നെടുത്ത് പുറത്തുകൊണ്ടുപോയി വില്‍പ്പന നടത്തിയതായി പരാതിയുണ്ട്.
ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് കിട്ടേണ്ട റേഷന്‍ ആനുകൂല്യങ്ങള്‍ ഇവര്‍ തട്ടിയെടുത്തത് നാട്ടില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ അമ്മ ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. പരാതിയെ കുറിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod-kanhangad-supply-rationcard-dead-taluk-supplyoffice

Post a Comment
0 Comments