കാഞ്ഞങ്ങാട്: (www.evisionnews.in) ജില്ലയില്‍ വിവിധ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന ബേക്കല്‍ വിഷ്ണുമഠം സ്വദേശിനി രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട് ) കോടതി രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ജില്ലാ സഹകരണബാങ്കിന്റെ രണ്ട് ശാഖകളില്‍ ഉള്‍പ്പെടെ എട്ടോളം ബാങ്ക് ശാഖകളില്‍ മുക്കുപണ്ടം പണയം വെച്ച അരക്കോടിയിലേറെ രൂപ രതി തട്ടിയെടുത്തുവെന്നാണ് കേസ്. തട്ടിപ്പുമായി ബന്ധമുള്ള സംഘത്തെക്കുറിച്ച് വിവരം കിട്ടുന്നതിനാണ് രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.
Keywords: Kanhangad, police custody, Hosdurg judicial first class, rathi

Post a Comment
0 Comments