Type Here to Get Search Results !

Bottom Ad

ഒരുകേടി രൂപ ലോട്ടറി അടിച്ച ഗ്രഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്‌(www.evisionnews.in)ചിറ്റാരിക്കല്‍ മൂന്ന് വര്‍ഷം മുമ്പ് ഒരുകോടി രൂപ ലോട്ടറി അടിച്ച ഗ്രഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
evisionnews


ചിറ്റാരിക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പാലാവയല്‍ തോട്ടയം ചാലില്‍ വിജയനെയാണ് (52) ശനിയാഴ്ച്ച വൈകുന്നേരം വീട്ടിനക്കത്തെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട് .ലോട്ടറി അടിച്ച് കിട്ടിയ പണം വിജയന്‍ മദ്യപ്പിച്ചും ദൂര്‍ത്തടിച്ചും നശിപ്പിച്ചിരുന്നു.രണ്ട് ദിവസം മുമ്പ് അമിത മദ്യ ലഹരിയിലായിരുന്ന വിജയന്റെ ഉപദ്രവം സഹിക്കാനാവാതെ ഭാര്യ രാജമ്മ മക്കളായ വിപിനേയും വിദ്യയോയും കൂട്ടി ആലക്കോട്ടെ വീട്ടിലേക്ക് പോയിരുന്നു.പിന്നീട് ഇവര്‍ തോട്ടയം ചാലിലെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ശനിയാഴിച്ച് വൈകുന്നേരത്തോടെ തിരിച്ചെത്തിയപ്പോഴാണ് വിജയനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

keywords : lottery-one-crore-house-owner-dead-suicide


Post a Comment

0 Comments

Top Post Ad

Below Post Ad