കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട്ട് സിപിഎം -ലീഗ് സംഘര്‍ഷം. അക്രമത്തില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു.
ലീഗ് പ്രവര്‍ത്തകരായ അജാനൂര്‍ ഇട്ടമ്മലിലെ നിഷാദ് (17), റൗഫ് (17), ഫവാസ് (17) എന്നിവര്‍ക്കും ഇട്ടമ്മലിലെ സിപിഎം പ്രവര്‍ത്തനായ മഹേഷ് (28) നുമാണ് പരിക്കേറ്റത്.
ഞായറാഴ്ച ഉച്ചയോടെ ഇട്ടമ്മല്‍ ജംങ്ഷനില്‍ വെച്ചാണ് ലീഗ് പ്രവര്‍ത്തകരെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഈ പ്രശ്‌നത്തിന് തുടര്‍ച്ചയായി ഞായറാഴ്ച രാത്രി 11മണിയോടെ മഹേഷിനെ ഹദ്ദാദ് നഗറില്‍ വെച്ച് അക്രമിക്കുകയായിരുന്നു.
Keywords: Kasaragod-league-cpm-conflict

Post a Comment
0 Comments