-അസ് ലം പട്‌ല
സപ്ത ഭാഷാ സംസ്‌കാരഭൂമിയില്‍ വീണ്ടും ചെഞ്ചോരഇറ്റിറ്റു വീഴുന്നു. രക്ത രാക്ഷസ്സുകള്‍ ഒരിക്കല്‍ കൂടി തലപൊക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒന്ന് നാം മറക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് മറ്റൊന്ന്... ഇത് എവിടെ ചെന്നവസാനിക്കും. സമാധാനമാഗ്രഹിക്കുന്ന ഒരു ശരാശരി കാസര്‍കോടുകാരന്റെ ചോദ്യമാണിത്.
രാഷ്ട്രീയാന്ധതയും മതാന്ധതയുമാണ് നമ്മുടെ നാടിനെ വല്ലാതെ അലട്ടുന്നത്. ഒരു പക്ഷെ, രണ്ടാമത് പറഞ്ഞതിനാണ് കാസര്‍കോട് മുന്‍തൂക്കം. അഭിപ്രായ വ്യത്യാസങ്ങളെ അസഹിഷ്ണുതയോടെ കാണുന്നു. പറയുന്ന വാക്കുകളിലും ഇടപെടുന്ന രീതികളിലും അത് പ്രതിഫലിക്കുന്നു. പരസ്പരം തിരിച്ചറിയാനും വീണ്ടുവിചാരത്തിന് തയാറാകണം. അകക്കണ്ണ് തുറക്കുന്നതിന് മുമ്പ് കത്തിക്ക് മൂര്‍ച്ചകൂട്ടുന്ന സംഘങ്ങളിലേക്ക് പ്രശ്‌നങ്ങളെത്തുന്നു. പിന്നെ തലയറുക്കുന്നതിനുള്ള വിലപേശലായി. മതരാഷ്ട്രീയ പിന്നാമ്പുറങ്ങളിലെ 'അവിശുദ്ധ നല്ല പിള്ളമാര്‍' രംഗപ്രവേശം ചെയ്യലായി. തീരുമാനിച്ചുറച്ച പോലെ ഒരു പ്രദേശിക ക്വട്ടേഷന്‍ സംഘത്തിന് രൂപകല്‍പ്പനക്ക് വഴി മരുന്നിടുന്നു. അവര്‍ക്ക് വാര്‍ത്ത അപ്പപ്പോള്‍ നല്‍കാന്‍ കുറച്ച് പാവം മനുഷ്യര്‍. മുമ്പ് ചെയ്ത കൈകുറ്റങ്ങള്‍ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ദൂതന്മാര്‍ വഴി എക്‌സ്‌പോര്‍ട്ടുകളുടെ സ്റ്റഡി ക്ലാസ്. ഹീനകൃത്യം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് 'അവിശുദ്ധ നല്ല പിള്ളമാരുടെ' സാമൂഹിക പരിപാടികളും പിന്നെ തിരോധാനവും.
എത്ര കെട്ടകാഴ്ചകളാണ് നാം കണ്ടത്. എത്ര യുവത്വങ്ങളാണ് കാസര്‍കോട് പിടഞ്ഞുവീണത്. അതില്‍ തന്നെ എത്രനിരപരാധികള്‍. കൊലയാളികളുടെ ലക്ഷ്യം എണ്ണം തികച്ചുകൊടുക്കണം.
കാസര്‍കോട് കുറച്ച് കാലങ്ങളായി കൊന്നവരും കൊലചെയ്യപ്പെട്ടവരും യുവാക്കളാണ്. അതും ഇരുപത്തിയഞ്ചില്‍ താഴെയുള്ള അവിവാഹിതര്‍. കഠാരകയ്യിലെടുക്കാന്‍ മാത്രം എന്തസഹിഷ്ണുതയാണ് അവരെ ബാധിച്ചത്. ദിശാബോധം നഷ്ടപ്പെടുന്ന യുവത്വത്തിന് ആരാണ് സഹിഷ്ണുതയുടെ ബാലപാഠം പറഞ്ഞുകൊടുക്കുക...
1990 ന് ശേഷം ജനിച്ച കുട്ടികളില്‍ മാത്രം ഇങ്ങനെ കഠാര സംസ്‌കാരം വളരാന്‍ കാരണമെന്തെന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പഠനവിഷയമാക്കണം. 1990 ന് ശേഷമുള്ള മദ്യപാനികളില്‍ തുടക്കക്കാര്‍ 20 വയസുള്ളവരാണെന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടും ഇതിനോട് ചേര്‍ത്തുവായിക്കണം. സമാനകാലത്ത് തന്നെയാണല്ലോ മയക്ക് മരുന്ന് യുവതലമുറയില്‍ വേരോട്ടം തുടങ്ങിയത്. മതഘോഷ യാത്രകളിലെ യുവസാന്നിധ്യം തലനാരിഴകീറി പരിശോധിക്കണമെന്നാണ് എന്റെ അഭിപ്രായം.
ഒരുപാട് സൗകര്യങ്ങളും വികസനങ്ങളും നമുക്ക് ഉണ്ടെന്ന് പറയുമ്പോഴും കാസര്‍കോടിന്റെ നിലയും വിലയും കളയാന്‍ ഇറങ്ങിത്തിരിച്ചവരെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ മുകളില്‍ പറഞ്ഞ വസ്തുതകളും ഉള്‍പ്പെടുത്തണമെന്ന് എനിക്ക് തോന്നുന്നു.
സപ്തഭാഷാ സംസ്‌കാരത്തിന്റെ സത്തയുടെ നൂറിലൊരംശം നമുക്കെല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനായാല്‍ തന്നെ കാസര്‍കോടിന്റെ പ്രശ്‌നം എന്നെന്നേക്കുമായി അവസാനിക്കുമെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു.
keywords : kasaragod-land-culture-aslam-patla
keywords : kasaragod-land-culture-aslam-patla

Post a Comment
0 Comments