Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി വാക്ക് പാലിക്കാത്തതിനാല്‍ യുഡിഎഫ് സര്‍ക്കാരില്‍ വിശ്വാസമില്ല- ഹാരിസ് ദാരിമി ബെദിര

ഖാസി സി.എം. ഉസ്താദിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ട് വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും നിയമം വഴി സാധ്യമാക്കുമെന്നും എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അഭിപ്രായപ്പെട്ടു. (www.evisionnews.in)
ഖാസി കേസിലെ ഒളിയജണ്ടകള്‍ പുറത്ത് വരാന്‍ ആളുകളെ കൂട്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്കും സമരപരിപാടികള്‍ക്കുമപ്പുറം നിയമപരമായി മുന്നോട്ടു പോവുകയാണ് വേണ്ടത്. അതിന് പ്രധാനമന്ത്രിയെ കാണാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. ഉമ്മന്‍ ചാണ്ടി വാക്ക് പാലിച്ചില്ല. അതുകൊണ്ട് തന്നെ യുഡിഎഫ് സര്‍ക്കാരില്‍ വിശ്വാസമില്ല.
കൊലപാതകമാണെന്ന് കൊട്ടിഘോഷിച്ച് ഹബീബ് റഹ്മാന്‍ തന്റെ വാദം തിരുത്തിയ സാഹചര്യത്തില്‍ പുനരന്വേഷണത്തിന്റെ വേണ്ടപ്പെട്ടവര്‍ തയ്യാറാകണം. ഖാസി കേസുമായി ബന്ധപ്പെട്ട് ആര് സമരപരിപാടികള്‍ സംഘടിപ്പിച്ചാലും എസ്‌കെഎസ്എസ്എഫ് സഹകരിക്കുമെന്നും അതൊക്കെയും സമൂഹത്തിന്റെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.

keywords: qazi-murder-hyris-darimi-bedhira
Tags

Post a Comment

0 Comments

Top Post Ad

Below Post Ad