ചട്ടഞ്ചാല്‍: (www.evisionnews.in) കെഎസ്ടിഎ കാസര്‍കോട് ഉപജില്ലാസമ്മേളനം ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംസ്ഥാന നിര്‍വാഹസമിതിയംഗം എം മുരളീധരന്‍ ഉദ്ഘാടനംചെയ്തു. ഉപജില്ലാപ്രസിഡന്റ് കെ സുബ്രഹ്്മണ്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സുരേന്ദ്രന്‍ പ്രവര്‍ത്തനറിപോര്‍ട്ടും ട്രഷറര്‍ എം ബാലകൃഷ്ണ്യന്‍ വരവുചെലവുകണക്കും അവതരിപ്പിച്ചു. സംസ്ഥാന നിര്‍വാഹസമിതിയംഗം കെ വി ഗോവിന്ദന്‍, സംസ്ഥാനകമ്മിറ്റിയംഗം സി ശാന്തകുമാരി, ജില്ലാസെക്രട്ടറി കെ രാഘവന്‍, എന്‍ കെ ലസിത, കെ ശ്രീധരന്‍, പി ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി എന്‍ ഗീതമ്മ എന്നിവര്‍ സംസാരിച്ചു. ഇ കുഞ്ഞികണ്ണന്‍ സ്വാഗതവും കെ പ്രേമരാജന്‍ നന്ദിയും പറഞ്ഞു. വൈകുന്നേരം ചട്ടഞ്ചാലില്‍ നടക്കുന്ന പൊതുസമ്മേളം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.
Keywords: K.S.T.A, upa jilla sammelanam, Kasaragod, Chattanchal higher secondary school

Post a Comment
0 Comments