കാസര്‍കോട്:(www.evisionnews.in)ജില്ലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗോഡൗണുകളിലുളള എന്‍ഡോസള്‍ഫാന്‍ ഡിസംബര്‍ 12നകം സംസ്ഥാനത്ത് നിന്നും നീക്കാന്‍ നടപടിയായതായി കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകായായിരുന്നു അദ്ദേഹം.
ഓപ്പറേഷന്‍ ബ്ലോസ്സം സ്പ്രിങ്ങ് എന്ന പരിപാടി അനുസരിച്ച് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ ജില്ലയില്‍ പെരിയ, രാജപുരം , ചീമേനി എന്നിവിടങ്ങളിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ 1600 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ഭദ്രമായ കണ്ടെയ്‌നറുകളിലാണ് സൂക്ഷിച്ചിട്ടുളളത്. പാലക്കാട്ടെ മണ്ണാര്‍കാട്ടും സ്റ്റോക്കുളള 316 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ഒക്‌ടോബര്‍ 12ന് പ്രത്യേക കണ്ടെയ്‌നറുകളിലാക്കുന്നതാണ് . എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ ഏറ്റവും നല്ല സാങ്കേതിക വിദ്യയുളള കമ്പനികളെ ഏല്‍പ്പിക്കുകയും അത് സംസ്ഥാനത്തിനു പുറത്തുളള പ്രദേശത്ത് നിര്‍വീര്യമാക്കുകയും ചെയ്യും.
keywords : state-december12-endosulphan-remove-agricultre-minister

Post a Comment
0 Comments