ബദിയടുക്ക (www.evisionnews.in): കനത്ത മഴയില്‍ സമീപത്തെ കുന്ന് ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. കുമ്പഡാജെ പഞ്ചായത്തിലെ മുനിയൂറില്‍ ആയിശയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ രാത്രിയാണ് സംഭവം.
മണ്ണിടിച്ചലില്‍ വീടിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. പകുതി ഓടും പകുതി കോണ്‍ക്രീറ്റും കൊണ്ട് നിര്‍മിച്ച വീടിന്റെ മുകളിലേക്ക് 15 മീറ്ററോളം ഉയരത്തിലുള്ള കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. നാല് ദിവസം മുമ്പാണ് മണ്ണ് ഇടിഞ്ഞുവീഴാന്‍ തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ വീണ്ടും മണ്ണിടിഞ്ഞു.
തകര്‍ച്ചയില്‍ കസേരകള്‍, മേശയുള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ നശിച്ചിട്ടുണ്ട്. വൈദ്യുതി സര്‍ക്കുലേഷനില്‍ തകരാറു സംഭവിച്ചിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ വീട്ടുകാര്‍ കുടിയൊഴിഞ്ഞതിനാല്‍ ആളപായമില്ല. എന്‍ഡോസള്‍ഫാന്‍ പദ്ധതിയിലെ വീടാണ് തകര്‍ന്നത്.
Keywords: Badiakukka, House, Rain, Crash, Veedu, Endosulfan, Table, Panchayath, Kumbadaje

Post a Comment
0 Comments