മംഗലാപുരം: (www.evisionnews.in) കാലികളുമായി വന്നവരെ ഒരുസംഘം പിന്തുടര്‍ന്ന് ആക്രമിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിന്നീട് അറസ്റ്റ്‌ചെയ്തു. ശനിയാഴ്ച രാത്രി പമ്പുവെല്ലിലാണ് സംഭവം.
ചെമ്പുഗുഡെ സ്വദേശി അബ്ദുള്‍ സമീര്‍, പെരുമാനൂരിലെ ഷൗക്കത്തലി, സാദിഖ്, എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. അബ്ദുള്‍ സമീറിന്റെ നില ഗുരുതരമാണ്. ഇവര്‍ മൂവരും ചേര്‍ന്ന് ഒരു കേരള രജിസ്‌ട്രേഷന്‍ വണ്ടിയില്‍ 13 കന്നുകാലികളെ ഉപ്പിനങ്ങടിയില്‍നിന്ന് മംഗലാപുരത്തേക്ക് കൊണ്ടുവരികയായിരുന്നു. പമ്പ് വെല്‍ സര്‍ക്കിളിനടുത്ത് സംഘം വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. അതിനിടെ, പോലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. അതിനുശേഷം അക്രമിസംഘത്തിലെ മൂന്നുപേരെ അറസ്റ്റുചെയ്തു. കാലികളെ കയറ്റിയ വാഹനവും കസ്റ്റഡിയിലെടുത്തു. പ്രകാശ്, മനോജ്, ശിവരാജ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കങ്കനാടി പോലീസ് വ്യക്തമാക്കി.
Keywords: Manglore, Pets, Mass, Injured, attacked, Police arrest, Saturday night, Uppingangadi, Manglore, Pumpwell, solve the problem, custody, Kanganadi

Post a Comment
0 Comments