Type Here to Get Search Results !

Bottom Ad

മോദിയെ വീണ്ടും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; വിധികർത്താവായി മോഹൻ ഭാഗവതിനെ നിയോഗിക്കാമെന്നും പരിഹാസം


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരാണ് യഥാർഥത്തിൽ രാജ്യവിരുദ്ധൻ, വിദേശശക്തികളുമായി ബന്ധമുള്ളത് ആർക്കാണ് തുടങ്ങിയ കാര്യങ്ങളിൽ പരസ്യമായി ചർച്ച നടത്താമെന്ന് രാഹുൽ പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ ചർച്ചയുടെ വിധികർത്താവായി നിയോഗിച്ചോളൂ എന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, ഇന്ത്യ-യുഎസ് കരാർ, അദാനി കേസ്, എപ്സ്റ്റീൻ വിഷയം എന്നിവയെല്ലാം ചർച്ച ചെയ്യാൻ തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി.

പ്രധാനമന്ത്രി വിദേശസഹായത്തോടെയാണ് അധികാരത്തിലെത്തിയതെന്നും വിദേശശക്തികളുടെ പിന്തുണയിലാണ് തുടരുന്നതെന്നുമുള്ള ആരോപണങ്ങൾ രാഹുൽ നേരത്തെയും ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സംവിധാനവും വിദേശികളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. ഏത് വേദിയിലും ഏത് സമയത്തും സംവാദത്തിന് തയ്യാറാണെന്നും പ്രധാനമന്ത്രി വെല്ലുവിളി സ്വീകരിക്കില്ലെന്നും രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad