രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. ശരാശരി വായു ഗുണനിലവാര സൂചിക 350 കടന്നതോടെ ജനജീവിതം ദുരിതത്തിലായി. പലയിടങ്ങളിലും മലിനീകരണ തോത് 400ന് മുകളിലെത്തി. ധോല ക്വാ മേഖലയിൽ 417ഉം ഗാസിപൂരിൽ 410ഉം ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളിൽ മലിനീകരണം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഡൽഹിയുടെ അതിർത്തികളിൽ പൊലീസ് നിയന്ത്രണങ്ങളും ശക്തമാക്കി. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ രാജ്യതലസ്ഥാന മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്തി. ഈ മാസം 20 വരെ നിയന്ത്രണങ്ങൾ തുടരും. ഇതുസംബന്ധിച്ച് ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവിറക്കി.

Post a Comment
0 Comments