Type Here to Get Search Results !

Bottom Ad

നഗരത്തില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ബാങ്കോട് സ്വദേശി മരിച്ചു


കാസര്‍കോട്: നഗരത്തിലെ എംജി റോഡിലെ പുതിയ ബസ് സ്റ്റാന്റിനടുത്ത് ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് കാലിന് അതീവ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തളങ്കര ബാങ്കോട്ടെ ഹനീഫ (55) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

വിദ്യാനഗര്‍ ബിസി റോഡിലെ ഫ്‌ലക്‌സ് കട ഉടമയാണ് ഹനീഫ. ബുധനാഴ്ച ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് പഴയ ബസ് സ്റ്റാന്റിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടയിലായിരുന്നു അപകടം. ലോറി ഇടിച്ച് സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഹനീഫയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു എന്ന് പറയുന്നു. അതീവ ഗുരുതര നിലയില്‍ പരിക്കേറ്റ ഹനീഫയെ നാട്ടുകാര്‍ ഉടന്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്ര
Tags

Post a Comment

0 Comments

Top Post Ad

Below Post Ad