Type Here to Get Search Results !

Bottom Ad

ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണം കൈമാറാത്തതില്‍ തര്‍ക്കം; 15കാരനുള്‍പ്പെടെ ആറുപേര്‍ക്ക് കുത്തേറ്റു


കാസര്‍കോട്: കൊറക്കോട്ട് 15കാരനുള്‍പ്പെടെ ആറു പേര്‍ക്ക് കുത്തേറ്റു. കൊറക്കോട്, ബിലാല്‍ മസ്ജിദിന് സമീപത്തെ ജാഫര്‍ സാദിഖ് (23), അബ്ദുല്‍ കരിം (50), കെ അബ്ദുല്‍ ഫത്താഹ് (34), തെരുവത്ത് സിറാമിക്സ് റോഡിലെ മുഹമ്മദ് മര്‍വാന്‍ മനാസിര്‍ (23), 15,17 വയസ്സുള്ള മറ്റു രണ്ട് പേര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കൊറക്കോട്ടെ ഇമ്രാന്‍, ബാങ്കോട്ടെ സനാഫ്, കൊറക്കോട്ടെ അഹമ്മദ്, ബാങ്കോട്ടെ ബാസിത് എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ശനിയാഴ്ച രാത്രി ഏഴരമണിയോടെ കൊറക്കോട്ടെ ഒരു കടയുടെ സമീപത്താണ് കേസിനാസ്പദമായ സംഭവം. കേസിലെ പരാതിക്കാരനായ ജാഫര്‍ സാദിഖ് ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളില്‍ 30 ഗ്രാം തൂക്കമുള്ള മോതിരം കൊടുക്കാത്തതിന്റെ പേരില്‍ അസഭ്യം പറഞ്ഞതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നു കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad