വാഷിങ്ടണ്‍: ഫോബ്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, സെപ്തംബര്‍ 12ന് ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ ആപ്പിൾ അവതരിപ്പിച്ചേക്കും. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണും ഈ ചടങ്ങിൽ പ്രോ മോഡലുകൾക്കൊപ്പം അരങ്ങേറ്റം കുറിച്ചേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. അതിനാല്‍ കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോഞ്ച് ഇവന്റുകളിലൊന്നായി മാറുമെന്നാണ് കരുതപ്പെടുന്നത്.
മുൻ വർഷങ്ങളിലേതുപോലെ എല്ലാ മോഡലുകളും ഒരുമിച്ച് അവതരിപ്പിക്കുന്നതിന് പകരം, പ്രോ മോഡലുകൾ( പ്രോ, പ്രോ മാക്സ്) മാത്രമായിരിക്കും സെപ്തംബറില്‍ പുറത്തിറക്കുക. ബേസ് മോഡലുകൾ(ഐഫോണ്‍ 18) 2027ന്റെ തുടക്കത്തിൽ മാത്രമേ വിപണിയിലെത്താൻ സാധ്യതയുള്ളൂ. ഐഫോണ്‍ എയര്‍ 2വും അടുത്ത വര്‍ഷമാകും. ഉത്സവ സീസണിൽ വിലകൂടിയ പ്രോ മോഡലുകളുടെ വിൽപ്പന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ നീക്കം.

Post a Comment
0 Comments