കാസര്‍കോട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് ദീര്‍ഘദൂരം യാത്ര ചെയ്യാതെ വാസസ്ഥലങ്ങളില്‍ തന്നെ റേഷന്‍ വിഹിതം ലഭ്യമാക്കുന്ന 'സഞ്ചരിക്കുന്ന റേഷന്‍കട' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നു. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ അരികല്ല്, വീട്ടിയോടി, പാല്‍ച്ചുരം തട്ട്, മാമ്പള്ളം, ചിറ്റക്കാല്‍, അത്തിക്കടവ്, അരീക്കര, ഓണി എന്നീ ഉന്നതിക ളിലെ താമസക്കാ ര്‍ക്ക് താമസ സ്ഥലത്ത് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു നല്‍കുന്നതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മവും വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു.
ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ലത അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രജിത, ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഎം സൈമണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്‍സി ജെയിന്‍, ബളാല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷോബി ജോസഫ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സഫീന ഫൈസല്‍,ബളാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷാജന്‍ പൈങ്ങോട്ട്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പികെ ഫൈസല്‍, എ അപ്പുക്കുട്ടന്‍, കെപി ഗഫൂര്‍, ആന്റക്‌സ് പി ജോസഫ്, എന്‍ പുഷ്പരാജന്‍, ഷൈജി ഓട്ടപ്പള്ളി, ജെറ്റോ ജോസഫ്, അബ്രഹാം തേക്കും കാട്ടില്‍, എ വേലായുധന്‍ മാത്യു കളത്തൂര്‍, പി.വി ഉമേശന്‍, കെ.ടി സ്‌കറിയ ഊരു മൂപ്പന്‍ പി രാഘവന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം. സുനില്‍കുമാര്‍ സംസാരിച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ കെ ഹിമ സ്വാഗതവും റേഷനിംഗ് കണ്‍ട്രോളര്‍ സിവി മോഹനകുമാര്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments