Type Here to Get Search Results !

Bottom Ad

കാസര്‍കോട് ക്വിസ് വിവാദം; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി എന്‍. ഷംസുദ്ദീന്‍


കാസര്‍കോട്: കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളില്‍ നടത്തിയ ക്വിസില്‍ വിവാദമുണ്ടായ സാഹചര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആഗസ്റ്റ് ആറിന് കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളില്‍ ഫ്രീഡം ക്വിസ് എന്ന പേരില്‍ സംഘടിപ്പിച്ച ക്വിസ് മത്സരം സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവര്‍ത്തന കലണ്ടറില്‍ തീരുമാനിക്കാത്ത പരിപാടിയാണ്. ഇതുപോലെ പ്രദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങള്‍ നിര്‍മിച്ച് മത്സരം നടത്താന്‍ വിദ്യാഭ്യാസ വകുപ്പും സാമൂഹിക ശാസ്ത്ര ക്ലബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ല. ഈപശ്ചാത്തലത്തില്‍ ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത തെറ്റായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ദോഷൈകദൃഷ്ടിയുള്ളവരാണ്. ഇത്തരത്തില്‍ തെറ്റായ ചോദ്യം തയാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടുപിടിച്ച്, അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി എന്‍. ഷംസുദ്ദീന്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad