Type Here to Get Search Results !

Bottom Ad

ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്; കോണ്‍ഗ്രസിലെ ചന്ദ്രന്‍ നാലാംവാതുക്കല്‍ പ്രസിഡന്റ്


ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് തിരിച്ചുപിടിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ചന്ദ്രന്‍ നാലാംവാതുക്കല്‍ വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി രാജേന്ദ്രനെ 11-നെതിരെ 12 വോട്ടുകള്‍ക്കാണ് ചന്ദ്രന്‍ പരാജയപ്പെടുത്തിയത്. ആകെ 23 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫിന് 12 അംഗങ്ങളും എല്‍ഡിഎഫിന് 11 അംഗങ്ങളുമാണുള്ളത്. ഈകേവല ഭൂരിപക്ഷത്തിന്റെ കരുത്തിലാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫിന് ഭരണം ലഭിച്ചിരുന്നു. തുടര്‍ന്ന് ആറുമാസത്തിനു ശേഷം യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad