കുമ്പള: കുമ്പള സിഎച്ച്‌സിയിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ വിഷയത്തില്‍ ശബ്ദിക്കുന്നവരെ കേസില്‍ കുടുക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് എസ്ഡിപിഐ. ആശുപത്രിയിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് കുമ്പള എസ്ഡിപിഐ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കുമ്പള സിഎച്ച്‌സിക്ക് ഗേറ്റിനു മുന്നില്‍ പൊലീസ് തടഞ്ഞു. ജനങ്ങളുടെ അവകാശങ്ങളും ന്യാമായ ആവശ്യങ്ങളും സംരക്ഷിക്കണമെന്നും ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗവും യങ് ഡെമോക്രറ്റസ് ജില്ലാ ജോ. കണ്‍വീനറുമായ ഷെരീഫ് പാവൂര്‍ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് ട്രഷറര്‍ അന്‍വര്‍ ആരിക്കാടി സ്വാഗതം പറഞ്ഞു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് കുമ്പള, വൈസ് പ്രസിഡന്റ് മുനീര്‍, ജോ. സെക്രട്ടറി അഷ്റഫ് സിഎം, അലി ശഹാമ, സെക്രട്ടറി മൊയ്ദു കൊടിയമ്മ പങ്കെടുത്തു.

Post a Comment
0 Comments