Type Here to Get Search Results !

Bottom Ad

ദേശീയപാതയില്‍ കര്‍ണാടക ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചു


കാസര്‍കോട്: ദേശീയപാതയില്‍ ഹൊസങ്കടി സമീപം പൊസോട്ട് കര്‍ണാടക ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു. സ്ത്രീകളടക്കം പത്തോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അപകടം. കാസര്‍കോട് നിന്ന് മംഗളൂവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഹൊസങ്കടിയില്‍ നിന്ന് സര്‍വീസ് റോഡിലൂടെ ഓടിയ ബസ് പിന്നീട് ദേശീയപാത വഴി പോവുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് ഡിവൈഡറില്‍ ഇടിച്ചശേഷം സുരക്ഷാഭിത്തിയിലിടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവറും നാലു സ്ത്രീകളടക്കം 10ലധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിവരത്തെ തുടര്‍ന്ന് ഹൈവേ പൊലീസും മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തി. സര്‍വീസ് ഓടേണ്ട ബസ് ദേശീയ പാതയിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും റോഡില്‍ പ്രതിഷേധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad