Type Here to Get Search Results !

Bottom Ad

വി.ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി; അധ്യാപകന് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: വിഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍. പള്ളത്തുടക്ക സ്‌കൂള്‍ അധ്യാപകന്‍ ഗുരു പ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഗുരു പ്രസാദിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിനുള്ള ചോദ്യം തയ്യാറാക്കിയത്. മഞ്ചേശ്വരം, കുമ്പള ഉപജില്ലയിലെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് നല്‍കിയ ചോദ്യാവലിയിലാണ് വിവാദം. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണെന്നായിരുന്നു ചോദ്യം. ഉത്തര സൂചികയില്‍ വി ഡി സവര്‍ക്കര്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളില്‍ എല്‍.പി തലത്തില്‍ നടത്തിയ ഫ്രീഡം ക്വിസ് ചോദ്യവലിയാണ് വിവാദത്തിലായത്.




Post a Comment

0 Comments

Top Post Ad

Below Post Ad