Type Here to Get Search Results !

Bottom Ad

അന്യായ വെള്ളക്കരം ചുമത്തി: അധികൃത നടപടിക്കെതിരെ പരാതി നല്‍കി മുസ്ലിം യൂത്ത് ലീഗ്


കാസര്‍കോട്: ചെങ്കള ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജല്‍ ജീവന്‍ മിഷന്‍ കണക്ഷന്‍ വഴി കുടിവെള്ള വിതരണം ലഭ്യമാക്കി നാമമാത്ര ദിവസങ്ങളെ ആയിട്ടുള്ളൂ. എന്നാല്‍ മറ്റു ചില പ്രദേശങ്ങളില്‍ കണക്ഷന്‍ പൂര്‍ത്തീകരിച്ചു എന്നല്ലാതെ കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല.

പരിപൂര്‍ണമായി പൂര്‍ത്തീകരിക്കാത്ത വാട്ടര്‍ കണക്ഷനുകളുടെ പേരില്‍ ജനങ്ങള്‍ക്ക് ഭീമമായ ബില്ലാണ് ഇപ്പോള്‍ പല സ്ഥലങ്ങളിലും വിതരണം ചെയ്തിട്ടുള്ളത്. കൃത്യമായി മീറ്റര്‍ റീഡിങ് എടുക്കാതെ, റീഡിങ് ലേറ്റായതിന്റെ ഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച് ഭീമമായ ബില്‍ വിതരണം ചെയ്തതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി, കാസറഗോഡ് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീമതി. ഡെയ്‌സി അവര്‍കള്‍ക്ക് പരാതി നല്‍കി.

അമിത ബില്‍ സംബന്ധിച്ചും, കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാത്തതും, കുടിവെള്ള വിതരണം നടത്താത്തതുമായ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു, പരാതിയുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥര്‍ക്ക് ഉടനടി റിപ്പോര്‍ട്ട് ചെയ്യുമെന്ന് മാഡം യൂത്ത് ലീഗ് കമ്മിറ്റിക്ക് ഉറപ്പ് നല്‍കി. പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടാകുന്നത് വരെ യൂത്ത് ലീഗ് രംഗത്തുണ്ടാവുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ പൈച്ചു ചെര്‍ക്കള, ജനറല്‍ സെക്രട്ടറി സാലിഹ് എം ഡി, ട്രഷറര്‍ കരീം നായന്മാര്‍മൂല, ഭാരവാഹികളായ സജ്ജാദ് പാണലം, നിഷാം ബേവിഞ്ജ, ലത്തീഫ് എതിര്‍ത്തോട്, റഹീം പൈക, ബാദ്ഷ ജീലാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad