മധ്യപ്രദേശില്‍ രണ്ട് കഫ് സിറപ്പുകള്‍ കൂടി നിരോധിച്ചു. റിലീഫ്, റെസ്പിഫ്രെഷ് എന്നീ കഫ് സിറപ്പുകള്‍ക്കെതിരെയാണ് നടപടി. രണ്ട് സിറപ്പുകളിലും ഉയര്‍ന്ന അളവില്‍ ഡൈ എത്തിലീന്‍ ?ഗ്ലൈക്കോള്‍ കണ്ടെത്തി. ഗുജറാത്തിലാണ് ഈ കഫ് സിറപ്പുകള്‍ നിര്‍മിക്കുന്നത്. കഫ് സിറപ്പിന്റെ ഉപയോ?ഗം മൂലം കഴിഞ്ഞ ദിവസങ്ങളിലായി 14 കുട്ടികള്‍ മരിച്ചതില്‍ നിരവധി കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ തിങ്കളാഴ്ച രണ്ട് ഡ്ര?ഗ് ഇന്‍സ്‌പെക്ടര്‍മാരെയും ഡെപ്യൂട്ടി കണ്‍ട്രോളറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരിച്ച കുട്ടികളില്‍ പലര്‍ക്കും കോള്‍ഡ്രിഫ് സിറപ്പ് നിര്‍ദേശിച്ച ശിശുരോ?ഗ വിദ?ഗ്ധന്‍ പ്രവീണ്‍ സോണിയെയും തമിഴ്‌നാട് ആസ്ഥാനമായുള്ള നിര്‍മാതാക്കളായ ശ്രേഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം സിറപ്പ് മരണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടറെ ന്യായീകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രംഗത്തെത്തി. സിറപ്പിന്റെ അംഗീകാരവും ഗുണനിലവാര നിരീക്ഷണവും ഡ്രഗ്‌സ് നിയന്ത്രണ സംവിധാനത്തിന്റെ പരിധിയിലാണെന്നുും ഐഎംഎ പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും, ഇരയായ ഡോക്ടര്‍ക്കും കുടുംബങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
Post a Comment
0 Comments