Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ ജില്ലയ്ക്ക് നേട്ടം; ചരിത്രത്തില്‍ ആദ്യമായി രണ്ടു അംഗങ്ങള്‍


കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പില്‍ ജില്ലയ്ക്ക് ചരിത്രം നേട്ടം. എം.എസ്.എഫ് നേടിയ മൂന്നു സീറ്റുകളില്‍ ജില്ലയ്ക്ക് രണ്ടു സീറ്റുകളിലും പ്രാതിനിധ്യം നേടാനായി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂര്‍, വൈസ് പ്രസിഡന്റ് സലാം ബെളിഞ്ചം എന്നിവരാണ് ജില്ലയില്‍ നിന്ന് വിദ്യാര്‍ഥി മണ്ഡലത്തില്‍ സെനറ്റ് അംഗങ്ങളായി വിജയിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഇരിക്കൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുനവ്വിര്‍ പഴയങ്ങാടിയും വിജയിച്ചു. കഴിഞ്ഞ തവണ ലഭിച്ച രണ്ടു സീറ്റുകള്‍ മൂന്നായി ഉയര്‍ത്താന്‍ എം.എസ്.എഫിന് കഴിഞ്ഞത് നേട്ടമായി. ഒപ്പം കാസര്‍കോട് ജില്ലയില്‍ സംഘടന ചരിത്രത്തിലാദ്യമായാണ് ഒരേസമയം രണ്ടു സെനറ്റ് അംഗങ്ങള്‍ വിജയിക്കുന്നത്. ഒരുമാസം മുമ്പ് നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ രണ്ടു ജില്ലാ റെപ്രസന്റേറ്റീവ് പോസ്റ്റുകളില്‍ വിജയിച്ചതിന് ശേഷം എം.എസ്.എഫ് നേടിയ ചരിത്രനേട്ടത്തില്‍ ഇരട്ട സന്തോഷത്തിലാണ് പ്രവര്‍ത്തകര്‍.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad