Type Here to Get Search Results !

Bottom Ad

കര്‍ട്ടന് പിന്നില്‍ നിന്ന് സമുദായത്തെ കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നവര്‍ക്ക് ബഹാഉദ്ദീന്‍ നദ്‌വി മുന്നറിയിപ്പ് നല്‍കി: സാദിഖലി തങ്ങള്‍


മലപ്പുറം: ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാംഗം ബഹാഉദ്ദീന്‍ നദ്‌വിയെ പുകഴ്ത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. കര്‍ട്ടന് പിന്നില്‍നിന്ന് സമുദായത്തെ കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നവര്‍ക്ക് കൊടുക്കേണ്ടത് അപ്പോള്‍ തന്നെ ബഹാഉദ്ദീന്‍ നദ്‌വി കൊടുക്കാറുണ്ടെന്ന് തങ്ങള്‍ പറഞ്ഞു. കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അവാര്‍ഡ് ബഹാഉദ്ദീന്‍ നദ്വിക്ക് നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും സമുദായത്തിനുള്ളിലെ ഐക്യത്തിനും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. കമ്മൂണിസത്തിനെതിരെ ആഞ്ഞടിച്ച നേതാവാണ് ബഹാഉദ്ദീന്‍ നദ് വി. ചിലര്‍ക്ക് ഉചിതമായ മുന്നറിയിപ്പ് അദ്ദേഹം കൊടുത്തു. ആദ്യകാലങ്ങളില്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ ലീഗിനൊപ്പം നിന്നവരായിരുന്നു. പല വേദികളിലും സാന്നിധ്യംകൊണ്ട് അനുഗമിച്ചവരാണ്. ആദര്‍ശത്തില്‍ അടിയുറച്ചുനില്‍ക്കാനാണ് അന്ന് നേതാക്കള്‍ പറഞ്ഞിരുന്നത് എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ലീഗ് ചെയ്യുന്ന കാര്യങ്ങള്‍ മതത്തിന് പുറത്തല്ലെന്ന് ബഹാഉദ്ദീന്‍ നദ്വി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഭൗതിക കാര്യങ്ങള്‍ ചെയ്യുന്നത് മുസ്ലിം ലീഗാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. മതപരമായ കാര്യങ്ങള്‍ ചെയ്യാനാണ് സമസ്തയെന്നും അദ്ദേഹം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad