കാസര്‍കോട്: വോട്ടെടുപ്പ് ദിവസം മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളായ ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിപ്പിച്ചും മനപൂര്‍വം സംഘര്‍ഷം ഉണ്ടാക്കിയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍. ഒരു ഭരണകക്ഷി എം.എല്‍.എയും സി.പി.എം ചാനല്‍ റിപ്പോര്‍ട്ടറും ചില പൊലീസ് ഉദ്യോഗസ്ഥരും നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് തിരഞ്ഞുപിടിച്ച് ചില ബൂത്തുകളില്‍ നടന്ന കള്ളവോട്ട് ആരോപണവും സംഘര്‍ഷവും. ബൂത്തുകളിലെ വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ അവിടെ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റ്മാര്യം കൈകാര്യം ചെയ്യും.
ബൂത്തുകളില്‍ പ്രത്യേക അധികാരമോ അവകാശമോ ഇല്ലാത്ത ഭരണകക്ഷി എം.എല്‍.എ ചെര്‍ക്കളയില്‍ ബൂത്തില്‍ കയറി നടത്തിയ നാടകവും ചില ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വോട്ടര്‍മാര്‍ ക്കിടയില്‍ നടത്തിയ ചോദ്യ ങ്ങളും കൂട്ടി വായിച്ചാല്‍ ഗൂഡാലോചന ബോധ്യപ്പെടും. ഏതു വിധേനയും യു.ഡി.എഫിന്റെ മുന്നേറ്റം തടയാനുള്ള സി.പി.എം തീരുമാനത്തിന്റെ ഭാഗമായി നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ ചെര്‍ക്കളയിലെ മുസ് ലാം ലീഗ് പ്രവര്‍ത്ത കരായ നിരപരാധികളെ പോലീസ് വേട്ടയാടുകയാണ്. ജനവിധിയെ ഭയപ്പെടുന്ന സി.പി.എമ്മിന്റെ അഹങ്കാര ത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്നും യുഡി.എഫ് സ്ഥാനാര്‍ ത്ഥിയുടെ വിജയത്തിലൂടെ ജനം മറുപടി നല്‍കുമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
Post a Comment
0 Comments