Type Here to Get Search Results !

Bottom Ad

കോട്ടിക്കുളം മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും ഫെബ്രു ഒന്നു മുതല്‍ തുടക്കമാകും


ഉദുമ: കോട്ടിക്കുളം ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി അബ്ദാജി തങ്ങളുടെയും മഖാം ഉടയവരുടെയും ശുഹദാക്കളുടെയും പേരില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള കോട്ടിക്കുളം മഖാം ഉറൂസും സിയാറുത്തുങ്കാല്‍ ശുഹദാ മഖാമില്‍ കാല്‍നൂറ്റാണ്ടിലേറെയായി വ്യാഴാഴ്ച തോറും നടത്തി വരാറുള്ള സ്വലാത്ത് മജ്ലിസിന്റെ വാര്‍ഷികവും ഫെബ്രു. ഒന്നു മുതല്‍ എട്ടുവരെ വിപുലമായി നടത്തും.

ഫെബ്രു. ഒന്നു വൈകിട്ട് നാലിന് കോട്ടിക്കുളം ജമാഅത്ത് പ്രസിഡന്റും ഉറൂസ് സംഘാടക സമിതി ചെയര്‍മാനുമായ കാപ്പില്‍ മുഹമ്മദ് പാഷ ഹാജി. പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് ആരംഭം കുറിക്കും. തുടര്‍ന്ന് സ്വലാത്ത് മജ്‌ലിസ് നടക്കും. മഗ്‌രിബ് നിസ്‌ക്കാരാനന്തരം മഖാം സിയാറത്തിനും പ്രാര്‍ഥനക്കും ശേഷം സമസ്ത അധ്യക്ഷനും കോട്ടിക്കുളം ഖാസിയുമായ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉറൂസ്- സ്വലാത്ത് വാര്‍ഷികത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍ വിശിഷ്ടാതിഥിയാകും. സയ്യിദന്മാരും സാദാത്തീങ്ങളും മത-സാമൂഹിക- സാംസ്‌ക്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും.

ഫെബ്രുവരി ഒന്നു മുതല്‍ എട്ടു വരെ നൗഷാദ് ബാഖവി ചിറയന്‍കീഴ്, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, മസൂദ് സഖാഫി ഗൂഡല്ലൂര്‍, ലുഖ്മാനുല്‍ ഹക്കിം സഖാഫി പുല്ലാര, സാലിഹ് ഹുദവി തൂത, നവാസ് മന്നാന്നി എന്നിവരുടെ മതപ്രഭാഷണവും സഫ്‌വാന്‍ തങ്ങള്‍, ഡോ: ശിഹാബുദ്ദീന്‍ അഹ്ദല്‍ അല്‍ഹാശിമി മുത്തന്നൂര്‍ തങ്ങള്‍, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ താനൂര്‍ മലപ്പുറം, ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി തുടങ്ങിയ സാദാത്തീങ്ങളുടെ സാന്നിധ്യവും ദുആ മജ്‌ലിസും ഉണ്ടാകും. രണ്ടിന് വൈകിട്ട് നാലിന്് വനിതാ ക്ലാസിന് ഫാത്തിമ അബ്ദുല്ല പള്ളിക്കാല്‍ നേതൃത്വം നല്‍കും. രാത്രി 8.30ന് ബുര്‍ദ മജ്‌ലിസിന് സാബിര്‍ ബറക്കാത്തി സൗത്ത് ആഫ്രിക്ക നേതൃത്വം നല്‍കും.

മൂന്നിന് വൈകിട്ട് നാലിന് ലഹരിക്കെതിരെ വാക്കും വരയുമായി ഫിലിപ്പ് മമ്പാട് വിഷയാവതരണം നടത്തും. നാലിന് രാവിലെ 10 മണിക്ക് മെഡിക്കല്‍ ക്യാമ്പ്. നാലു മണിക്ക് മഹല്ല് ശാക്തീകരണ ക്ലാസിന് മുനീര്‍ ഹുദവി കൈതക്കാട് നേതൃത്വം നല്‍കും. ആറിന് നാലു മണിക്ക് പ്രവാസി ഫാമിലി മീറ്റിന് ഹനീഫ മുനിയൂര്‍ നേതൃത്വം നല്‍കും. ഏഴിന് രാത്രി ഏഴു മണിക്ക് കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസ വിദ്യാര്‍ഥികളുടെ ബുര്‍ദ, ദഫ് പ്രദര്‍ശനം ഉണ്ടാകും. എട്ടിന് രാവിലെ 10 മണിക്ക് സ്വലാത്ത് മജ്‌ലിസിനും കൂട്ടപ്രാര്‍ഥനക്കും അബ്ദുല്‍ അസീസ് അഷ്‌റഫി നേതൃത്വം നല്‍കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad