Type Here to Get Search Results !

Bottom Ad

കാട്ടാന ആക്രമണം; നാല് പേര്‍ക്ക് പരിക്ക്, സ്‌കൂട്ടര്‍ ചുഴറ്റിയെറിഞ്ഞു


കേരളം (www.evisionnews.in): അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പുതൂര്‍ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ദൊഡ്ഡുഗട്ടി സ്വദേശികളായ മുരുകേശന്‍, സെല്‍വന്‍, പഴനി സ്വാമി, പണലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു ബൈക്കുകളില്‍ സഞ്ചരിച്ചിരുന്ന ഇവരെ ഊരിന് സമീപം ഇറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. വാഹനം തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയും ചെയ്തു. പരിക്കേറ്റ ഇവര്‍ അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad